
ഉള്ളൂർ: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വി.കെ.ശ്രീബിത്ത്(51) മൂന്ന് പേരിലൂടെ ജീവിക്കും. കോഴിക്കോട് വടകര എടച്ചേരി സംഗീതം വീട്ടിൽ വി.കെ.ശ്രീബിത്തിന്റെ കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ മൂന്ന് അവയവങ്ങളാണ് ദാനം ചെയ്തത്.
കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ലേ-സെക്രട്ടറിയായിരുന്നു ശ്രീബിത്ത്.
ഇക്കഴിഞ്ഞ 9ന് വൈകിട്ട് ആറര മണിയോടെ നടന്നു പോകുമ്പോൾ തമ്പാനൂരിൽ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീബിത്തിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.
ഭാര്യ: വി.ടി.സജീന(ടീച്ചർ, ഇരിങ്ങന്നൂർ ഹയർ സെക്കൻഡറി സ്കൂൾ) മക്കൾ :ഗീതിക.എസ്.ശ്രീബിത്ത് (എം.ബി.ബി.എസ്), ഋതു ഗീത് (ഐ.ഐ.ടി ഖരഗ്പൂർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |