ചാവക്കാട്: നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്തിന്റെ വാർഡായ 26-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. പുളിച്ചിറകെട്ട് ഈസ്റ്റിൽനിന്ന് രണ്ടു ചെയർപേഴ്‌സൺമാരെ സമ്മാനിച്ച മാർക്ക്‌സിസ്റ്റ് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എസ്.സനൂപ് അട്ടിമറി വിജയം നേടിയത്. 2000ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ യു.ഡി.എഫിലെ അഡ്വ.തേർളി അശോകനാണ് മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഏഴ് വോട്ടിൽ യു.ഡി.എഫിന് വാർഡ് നഷ്ടമായി. ബി.ജെ.പി സ്ഥാനാർത്ഥിയായി വൈദ്യനാഥ മാസ്റ്ററും സി.പി.എം സ്ഥാനാർത്ഥിയായി എ.എ.മഹേന്ദ്രനുമാണ് മത്സരിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ താമരത്ത് ശേഖരന്റെ മകനാണ് ടി.എസ്.സനൂപ്. 355 വോട്ടുകൾ നേടിയാണ് പാർട്ടി ഇത്തവണ സീറ്റ് പിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |