
ചേർപ്പ് : ജില്ലാ പഞ്ചായത്ത് ചേർപ്പ് ഡിവിഷൻ സ്ഥാനാർത്ഥി സി.കെ. വിനോദിന് മിന്നും ജയം. മുൻകാല തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്ന കുത്തക സീറ്റാണ് സി.കെ. വിനോദ് തിരിച്ചുപിടിച്ചത്. ഒരു തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ :താരാ മണികണ്ഠൻ മാത്രമാണ് ഇവിടെ വിജയിച്ചത്. മറ്റൊരു സീറ്റും യു.ഡി.എഫിന് ലഭിക്കാതിരുന്ന ഡിവിഷനാണ് ചേർപ്പ്. 1022 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് വിജയിച്ചത്. ചേർപ്പ്, അവിണിശ്ശേരി, പാറളം, വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ചേർപ്പ് ഡിവിഷൻ. മുൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സി.കെ. വിനോദ്. സി.എസ് സംഗീത് (എൽ.ഡി.എഫ്), ലോജനൻ അമ്പാട്ട് (ബി.ജെ.പി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |