
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേൽ 50 ശതമാനം അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ മെക്‌സിക്കോയുടെ നടപടിയിൽ ഇന്ത്യയ്‌ക്ക് കടുത്ത അതൃപ്‌തി. ശക്തമായ പ്രതിഷേധം മെക്‌സിക്കോയെ അറിയിച്ചു. കയറ്റുമതിക്കാരുടെ താത്പര്യം സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തു. വാർത്താ ഏജൻസിയാണ് സർക്കാർ സ്രോതസുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാൾ, മെക്‌സിക്കോ വൈസ് മിനിസ്റ്റർ
ഓഫ് ഇക്കോണമി ലൂയിസ് റൊസെൻഡോയുമായി ഇതിനോടകം ഉന്നതതല കൂടിക്കാഴ്ച നടന്നുകഴിഞ്ഞു. കൂടുതൽ ചർച്ചകൾ നടത്തും. 2026 ജനുവരി 1 മുതൽ ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, സ്റ്റീൽ,ഫർണിച്ചർ, ചെരുപ്പുകൾ, മോട്ടോർ സൈക്കിൾ തുടങ്ങിയവയ്‌ക്ക് അധികതീരുവ ഈടാക്കാനാണ് മെക്‌സിക്കോയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |