
തൊടിയൂർ: നന്മവണ്ടിക്ക് കൈത്താങ്ങുമായി നിയുക്ത ജില്ലാപഞ്ചായത്തംഗവും ആർ.രാമചന്ദ്രൻ എം.എൽ.എയുടെ മകളുമായ ദീപ ചന്ദ്രനെത്തി. പിതാവിന്റെ സ്മരണ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾ, ഓച്ചിറ ബസ് സ്റ്റാൻഡ് പരിസരത്ത് തങ്ങുന്ന വൃദ്ധർ, അംഗപരിമിതർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധരും ഇതരസംസ്ഥാനക്കാരുമായ ആൾക്കാർ എന്നിവർക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണ് നന്മ വണ്ടി.
കരുനാഗപ്പള്ളിയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പരേതനായ ബിജു മുഹമ്മദ്, ഫോട്ടോഗ്രാഫർ ഹാരീസ് ഹാരി, ഹൈസ്കൂൾ അദ്ധ്യാപകൻ അബ്ദുൽ ഷുക്കൂർ എന്നിവർ ചേർന്നാണ് നന്മ വണ്ടി രൂപീകരിച്ചത്. 2021ൽ ആർ.രാമചന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദാരമതികൾ നൽകുന്ന സംഭാവനകളാണ് നന്മ വണ്ടിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |