
കൊല്ലം: പ്രൊഫ. ജി.സോമനാഥൻ അനുസ്മരണവും കേരള കാർട്ടൂൺ അക്കാഡമി പ്രസിദ്ധീകരിക്കുന്ന ജി.സോമനാഥന്റെ കാർട്ടൂൺ സമാഹരം ഉൾപ്പെടുത്തിയ ഓർമ്മപുസ്തകത്തിന്റെ പ്രകാശനവും എസ്.എൻ കോളേജിൽ 19ന് രാവിലെ 10.30ന് നടക്കും. എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്.ലൈജു അദ്ധ്യക്ഷനാകും. എം.മുകേഷ് എം.എൽ.എ മുഖ്യാതിഥിയാകും. പ്രൊഫ. ജി സോമനാഥന്റെ ശിഷ്യനായ മുതിർന്ന കാർട്ടൂണിസ്റ്റ് എം.എസ്.മോഹനചന്ദ്രന് വിശിഷ്ടാംഗത്വം നൽകി ആദരിക്കും. കേരള കാർട്ടൂൺ അക്കാഡമി ചെയർപേഴ്സൺ സുധീർ നാഥ്, സെക്രട്ടറി എ.സതീഷ്, എസ്.എൻ കോളേജ് മലയാള വിഭാഗം മേധാവിയും കേരള യൂണി. സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. എസ്. ജയൻ, കോളേജ് യൂണിയൻ ചെയർമാൻ എസ്.എസ്.ആദിത്യൻ, പ്രൊഫ. ജി.സോമനാഥന്റെ മകൾ സ്മിത സോമനാഥൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |