SignIn
Kerala Kaumudi Online
Tuesday, 16 December 2025 3.57 PM IST

ക്രിസ്‌മസ് ദിനാഘോഷം

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം 'ഫ്രീഡം ഫിഫ്റ്റി കൾച്ചറർ ഓർഗനൈസേഷൻ,വഴുതക്കാട് ചിന്മയ വിദ്യാലയം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്രിസ്‌മസ് ദിനാഘോഷം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അദ്ധ്യക്ഷനായി.

പ്രിൻസിപ്പൽ ആശാലത സ്വാഗതം പറഞ്ഞു. സിനിമാ സീരിയൽ താരം ശിവമുരളി മുഖ്യാതിഥിയായി. പിന്നണി ഗായകൻ രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. റോബർട്ട്‌ സാം (സി.ജി.എൽ.എസ് ഡയറക്ടർ)​,​ അനിൽ ഗുരുവായൂർ (ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് )​,​നൗഷാദ് തോട്ടുംകര (കെ.ഡി.ഒ ചെയർമാൻ),പനച്ചമൂട് ഷാജഹാൻ,​സാഹിത്യകാരി ഉഷ ആനന്ദ് എന്നിവർ സംസാരിച്ചു. ജയരാജ്‌ മുരുക്കുംപുഴയക്ക് ഉപഹാരം നൽകി. വൈസ് പ്രിൻസിപ്പൽ സൗമ്യ വി.നായർ നന്ദി പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY