SignIn
Kerala Kaumudi Online
Sunday, 26 April 2026 12.06 AM IST

കോൺഗ്രസ് ആഹ്ലാദപ്രകടനം

Increase Font Size Decrease Font Size Print Page

തൃശൂർ: ഒരു പതിറ്റാണ്ടിന് ശേഷം തൃശൂർ കോർപറേഷനിൽ വൻ വിജയം നേടിയതിന്റെ സന്തോഷം തൃശൂരിന്റെ നഗരവീഥികളിൽ മുഴക്കി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. ഡി.സി.സി ഓഫീസിന് മുന്നിൽ നിന്നും കോർപറേഷന് മുന്നിലേയ്ക്കായിരുന്നു ആഹ്ലാദ പ്രകടനം. താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിന് പൂക്കാവടിയാട്ടവും പുലികളിയും നിറമേകി. കോർപറേഷന്റെ 56 ഡിവിഷനുകളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കാളികളായി. 33 ഡിവിഷനുകളിലും വിജയിച്ച കൗൺസിലർമാരും പങ്കെടുത്തു. പരാജയപ്പെട്ട സ്ഥാനാർത്ഥികളുമെത്തി. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.പി. വിൻസെന്റ്, കെ.ബി ശശികുമാർ, കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, ഐ.പി പോൾ, രാജൻ ജെ.പല്ലൻ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.