കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിൽ വാട്സ് ആപ് സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈകോടതി നിർദേശിച്ചു. സസ്‌പെൻഷൻ ചോദ്യം ചെയ്ത് കണ്ടക്ടറായ തിരുവനന്തപുരം മരിയാപുരം സ്വദേശി എസ്. പ്രശാന്ത് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
മെയ് പത്തിനാണ് മുഖ്യമന്ത്രിക്കെതിരെയടക്കം അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ചതിനെത്തുടർന്ന് കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ഇതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരൻ സർവീസിൽ തുടരുന്നത് അന്വേഷണത്തിന് ഭീഷണിയാണെങ്കിൽ മാത്രമേ സസ്പെൻഷൻ തുടരേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനെതിരെ മറ്റ് ആരോപണങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി പ്രശാന്തിനെ തിരിച്ചെടുക്കാൻ നിർദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |