
പാലാ : നഗരസഭയിൽ ആർക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്വതന്ത്ര കൂട്ടായ്മയിലെ അംഗങ്ങളായ പുളിക്കക്കണ്ടം ഫാമിലി ''ജനസഭ'' വിളിച്ചു ചേർക്കും. തങ്ങൾ പ്രതിനിധീകരിക്കുന്ന മൂന്ന് വാർഡുകളിലെ ജനങ്ങളെ വിളിച്ചുകൂട്ടി അവരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടവും, മകൾ ദിയയും ,സഹോദരൻ ബിജു പുളിക്കക്കണ്ടവും പറഞ്ഞു. 21 ന് വൈകിട്ട് 4 ന് തെക്കേക്കരയിലെ ഓർച്ചാർഡ് റിവർമാൻഷൻ റിസോർട്ടിലാണ് ജനസഭ. 13, 14, 15 വാർഡുകളിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഇവർ അച്ചടിച്ച കാർഡിൽ ജനസഭയുടെ കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആദ്യ ടേം ചെയർപേഴ്‌സൺ സ്ഥാനമെന്നതാണ് ഇവരുടെ ഡിമാൻഡ്. എന്നാൽ മറ്റു കാര്യങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്.
അതേ സമയം സ്വതന്ത്രരെ ഒഴിവാക്കി ഏത് വിധേനയും ഭരണം മുന്നോട്ട് കൊണ്ടപോകാൻ കഴിയും എന്ന തരത്തിൽ ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും ചില പ്രാദേശിക നേതാക്കൾ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇതിനു പക്ഷേ മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടിയിട്ടില്ല. ഇത് പ്രവാർത്തികമാക്കുക അത്ര എളുപ്പവുമല്ല. സാമുദായികമായ ചില സമവാക്യങ്ങളും പലരെയും അലോസരപ്പെടുത്തുന്നുണ്ട്. ഇതും സ്വതന്ത്രരെ ഒഴിവാക്കുന്നതിനുള്ള കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. പതിവുപോലെ തിരഞ്ഞെടുപ്പ് ജയിച്ചാലുടൻ പളനി ഭഗവാനെ കണ്ട് തല മുണ്ഡനം ചെയ്യുന്ന വഴിപാട് ഇത്തവണയും നടത്താൻ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |