
കോട്ടയം : തീൻമേശയിലെ താറാവ് കറിയും മപ്പാസും. ക്രിസ്മസ് വിപണിയിലാണ് ജില്ലയിലെ താറാവ് കർഷകരുടെ പ്രതീക്ഷകൾ. താറാവില്ലാത്ത ക്രിസ്മസ് കോട്ടയംകാർക്ക് ചിന്തിക്കാനും കഴിയില്ല. ഈ സീസണിൽ പക്ഷിപ്പനിയുടെ ആശങ്കയില്ല. അത് കർഷകർക്ക് ആശ്വാസമാണ്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അപ്പർകുട്ടനാട്ടിലെ കർഷകർ സജീവമായി. ക്രിസ്മസ് വിപണിക്കായി കുമരകം,തലയാഴം,വെച്ചൂർ,ആർപ്പൂക്കര,ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലായി ഒരുലക്ഷത്തോളം താറാവുകൾ സ്റ്റോക്കുണ്ട്. ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ട താറാവുകൾക്കാണ് പ്രിയം. മാസങ്ങൾക്ക് മുമ്പ് തന്നെ മുട്ടത്താറാവുകളെയും പൂവൻതാറാവുകളെയും വേർതിരിക്കും. പൂവൻതാറാവുകളെയാണ് പ്രധാനമായും ക്രിസ്മസ് വിപണിയിൽ എത്തുന്നത്.
താറാവ് വിഭവങ്ങൾക്ക് വൻഡിമാൻഡ്
കൊയ്ത്തിന് ശേഷം പാടങ്ങളിലിറക്കിയാണ് പ്രധാനതീറ്റ. കൊയ്ത്ത് വൈകുംതോറും പുറംതീറ്റ നൽകണം. പാടശേഖരസമിതിക്ക് പ്രത്യേകം പണം നൽകിയാണ് താറാവുകളെ തീറ്റിക്കുന്നത്. താറാവ് മുട്ടയ്ക്ക് ഡിമാൻഡുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്ന് മുട്ടയുടെ വരവ് കൂടിയത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഷാപ്പുകളിലും ഹോട്ടലുകളിലും താറാവ് വിഭവങ്ങൾക്ക് ഡിമാൻഡും കൂടി. ഇത് കർഷകർക്ക് ഗുണകരമായിട്ടുണ്ട്.
ക്രിസ്മസ് വിപണി
ഒരു ലക്ഷം താറാവുകൾ
കടകളിൽ വില
400ന് മുകളിൽ
ഭീഷണി
സീസൺ കാലത്തെ പക്ഷിപ്പനി
തീറ്റയിനത്തിലെ വൻചെലവ്
താറാവ് കർഷകരോടുള്ള സർക്കാർ സമീപനം മാറേണ്ടതുണ്ട്. പക്ഷിപ്പനിനഷ്ടപരിഹാരം കൊടുത്തുതീർക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ഇടനിലക്കാരെ ഒഴിവാക്കുന്നതിലും കൃഷി, മൃഗസംരക്ഷണ വകുപ്പുകൾ ഉണരേണ്ടതുണ്ട്.
മഹേഷ് മോഹൻ, വിവരാവകാശ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |