
ഗുരുവായൂർ: കുചേലദിനമായ ഇന്ന് മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സ്ഥാപിക്കും. ഗുരുവായൂർ ദേവസ്വമാണ് പ്രതിമ സ്ഥാപിക്കുന്നത്. നവീകരിച്ച മഞ്ജുളാൽത്തറയിലെ ഗരുഡശിൽപ്പത്തിനരികെയാണ് പ്രതിമ സ്ഥാപിക്കുക. ആറടി ഉയരത്തിൽ കരിങ്കല്ല് മാതൃകയിൽ നിർമ്മിച്ച പ്രതിമയുടെ സമർപ്പണം രാവിലെ ഒമ്പതിന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവഹിക്കും. മഞ്ജുളാൽത്തറയുടെ നവീകരണത്തിനിടെയാണ് ജീർണാവസ്ഥയിലായ കുചേല പ്രതിമ മാറ്റിയത്. വെങ്കല ഗരുഡശില്പം സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്പി. കയ്യിൽ ഓലക്കുടയും വടിയും തോളിൽ വച്ച് വലത് കൈ ഇടനെഞ്ചിൽ ചേർത്ത് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |