
തൃശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്കായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന 2026 വർഷത്തേക്കുള്ള അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാൻ അവസരം. ഇതുവരെ പദ്ധതിയിൽ ഉൾപ്പെടാത്തവരും ലീവിന് ശേഷം ജോലി ചെയ്തു തുടങ്ങിയവരും പുതുതായി ജോലിയിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ളവരും അപേക്ഷിക്കാം. 24ന് മുൻപായി പോസ്റ്റ് ഓഫീസിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി അപകട ഇൻഷ്വറൻസ് പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം. ഫോൺ: 0487-2364900.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |