SignIn
Kerala Kaumudi Online
Thursday, 19 February 2026 3.32 AM IST

ക്രിസ്മസ്- ന്യൂ ഇയർ അവധിക്കാല സ്പെഷ്യൽ ട്രെയിനുകൾ

Increase Font Size Decrease Font Size Print Page
p
p

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയർ അവധിക്കാലം പരിഗണിച്ച് 20 മുതൽ നാല് ശനിയാഴ്ച്ചകളിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വഡോദരയിൽ നിന്ന് ശനിയാഴ്ച്ച രാവിലെ 9ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച്ച രാത്രി 7ന് കോട്ടയത്ത് എത്തും.


ഞായറാഴ്ച്ചകളിൽ രാത്രി 9ന് കോട്ടയത്തുനിന്ന് ആരംഭിക്കുന്ന മടക്ക സർവീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗൺ,ആലുവ,തൃശൂർ,ഷൊർണൂർ,തിരൂർ,കോഴിക്കോട്,തലശേരി,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിൻ സർവീസിൽ സ്‌റ്റോപ്പുകളുണ്ടാകും.

ഇതിന് പുറമെ തെലങ്കാനയിലെ ചെർലപ്പളളിയിൽ നിന്നും മംഗലുരുവിലേക്കും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 24നും 28നുമാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ചെർലപ്പളളിയിൽ നിന്ന് രാത്രി 11.30ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 26ന് രാവിലെ ആറുമണിക്ക് മംഗലുരുവിലെത്തും.

26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സർവീസ് പിറ്റേന്ന് വൈകീട്ട് 5ന് ചെർലപ്പളളിയിൽ എത്തും. ഈ ട്രെയിനുകൾക്ക് കേരളത്തിൽ പാലക്കാട്,ഷൊർണൂർ, തിരൂർ,കോഴിക്കോട്,വടകര,തലശേരി,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ ഉണ്ടാവുക.

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY