
ആലപ്പുഴ: എസ്.ഐ.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ ആകെ 1758938 വോട്ടർമാരുള്ളതിൽ 1610480 വോട്ടർമാരുടെ (91.56%) ഫോമുകളും ഡിജിറ്റൈസ് ചെയ്തതായി കളക്ടർ പറഞ്ഞു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, ആർ.നാസർ (സി.പി.എം), ബാഹുലേയൻ (സി.പി.ഐ), ജി.സഞ്ജീവ് ഭട്ട്(ഐ.എൻ.സി) , ഷീൻ സോളമൻ(കേരള കോൺഗ്രസ് -എം), ആർ.ചന്ദ്രൻ(ആർ.എസ്.പി), കെ.പി.പരീക്ഷിത്ത് (ബി.ജെ.പി), എസ്.എസ്.ശങ്കർ (ബി.ജെ.പി), പി.സുഭാഷ് ബാബു(ജെ.ഡി.എസ്),ഇലക്ഷൻ സൂപ്രണ്ട് പി.എ.
ഗ്ലാഡ് വിൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |