SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

പെൻഷൻ ദിനാചരണം

Increase Font Size Decrease Font Size Print Page
ksrtcpention

വൈക്കം : പെൻഷൻ വിരമിക്കുന്ന കാലത്തെ വേതനമാണെന്നും, ജീവനക്കാർ പണിയെടുത്ത കാലത്ത് ആർജ്ജിച്ച സ്വത്താണെന്നും അത് സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി നൽകേണ്ടതല്ലെന്നും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം ടി. എൻ. രമേശൻ പറഞ്ഞു. കെ. എസ്. ആർ.ടി.സി പെൻഷണേഴ്‌​സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പെൻഷൻ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ. എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. കെ. പീദാംബരൻ, യൂണിറ്റ് സെക്രട്ടറി ടി. കെ. പൊന്നപ്പൻ, പി. വി. പത്മനാഭൻ, എൻ. ശിശുപാൽ, എ. പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY