SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

നേതൃത്വത്തിനെതിരെ പൊട്ടിത്തെറി : കെ.സി രാജഗോപാലനോട് സി.പി.എം വിശദീകരണം തേടും

Increase Font Size Decrease Font Size Print Page
kcr

ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്

പത്തനംതിട്ട : മെഴുവേലി പഞ്ചായത്തിലടക്കം കോഴഞ്ചേരി ഏരിയ കമ്മി​റ്റിയുടെ കീഴിലെ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫി​ന് കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് ഏരിയ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം നടത്തിയ മുൻ എം.എൽ.എ കെ.സി രാജഗോപാലനോട് സി.പി.എം വിശദീകരണം തേടിയേക്കും. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് രാജഗോപാലൻ നടത്തിയ പരസ്യ വിമർശനം പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന പൊതുവികാരം ജില്ലാ, ഏരിയ ഘടകങ്ങൾക്കുണ്ട്. തന്റെ ഷർട്ടിൽ പിടിച്ച് പാർട്ടിയി​ലേക്ക് വന്ന ഏരിയ സെക്രട്ടറി തന്റെ തോൽവിക്കായി പരിശ്രമിച്ചുവെന്നാണ് രാജഗോപാലന്റെ ആദ്യ വിമർശനം. സെക്രട്ടറി പത്രവും മാസി​കയും വായിക്കാത്തവനെന്നും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ലെന്നും രാജഗോപാലൻ പറഞ്ഞിരുന്നു. സി.പി.എം മൂട് താങ്ങികളുടെ പാർട്ടിയാകുന്നുവെന്ന് രണ്ടാംദിവസം പഴയ വി.എസ് പക്ഷക്കാരനായ അദ്ദേഹം വിമർശനം ആവർത്തിക്കുകയും ചെയ്തു. പാർട്ടിയുടെ സംഘടനാ തത്വം അറിയാവുന്ന മുതിർന്ന നേതാവിൽ നിന്ന് ഇങ്ങനെ പരാമർശം ഉണ്ടായതിൽ പാർട്ടിക്കുള്ളിൽ കനത്ത അതൃപ്തി ഉയർന്നിട്ടുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY