SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

ശബരിമല മാസ്റ്റർ പ്ലാനിലൂടെ വലിയ മാറ്റങ്ങളുണ്ടാകും : കെ.ജയകുമാർ

Increase Font Size Decrease Font Size Print Page
saba

ശബരിമല : ശബരിമല മാസ്റ്റർ പ്ലാനിന്റെ പ്രയോജനം ലഭിക്കണമെന്നും ശബരിമലയിൽ അത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇന്നലെ ശബരിമല സന്നിധാനത്ത് നടന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികമായ മികവ് കൂടി ശബരിമല ഉത്സവകാലത്ത് ഉണ്ടാകണം. ഉദാഹരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ്ങിനു ശേഷം പുറപ്പെടുന്ന അയ്യപ്പഭക്തർ എപ്പോൾ പമ്പയിലെത്തുമെന്നും എപ്പോൾ സന്നിധാനത്ത് എത്തുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ജി പി എസ് സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ഒരുക്കാൻ കഴിയണമെന്നും പലയിടങ്ങളിലും ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരവണ വിതരണത്തിൽ നിലവിലുള്ള നിയന്ത്രണം തുടർന്നാൽ മണ്ഡലപൂജ വരെ പ്രതിസന്ധിയില്ലാതെ അരവണ വിതരണം തുടരാമെന്നും അദ്ദേഹം പറഞ്ഞു. പുൽമേട് കാനനപാതയിലൂടെ വരുന്ന പ്രായാധിക്യമുള്ളവർ വഴിയിൽ പെട്ടു പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റിദ്ധാരണ ഒഴിവാക്കാനുള്ള പ്രചരണം തമിഴ്‌നാട്ടിൽ നൽകണമെന്നും അബദ്ധത്തിലാണ് പലരും കാനനപാതയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എരുമേലി കാനനപാത വഴി വരുന്ന തീർത്ഥാടകർക്ക് പാസ് നൽകുന്നത് സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിക്കുമെന്നും കെ.ജയകുമാർ പറഞ്ഞു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY