
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരായ കേസിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ ഡാനിഷ് പറഞ്ഞു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒന്നും പാട്ടിൽ ഇല്ല. അതുകൊണ്ടാണ് പാട്ട് പാടിയത്. പ്രതിസ്ഥാനത്തായവർക്ക് മാത്രമാണ് വ്രണപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി മുമ്പും പാട്ടുകൾ പാടിയിട്ടുണ്ട്. നിരവധിപേർ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ടെന്നും ഡാനിഷ് പറഞ്ഞു.
വിശ്വാസികളെ വേദനിപ്പിക്കുന്ന ഒരുവരിപോലും പാട്ടിലില്ലെന്ന് ഗായകസംഘത്തിലെ അംഗവും മാദ്ധ്യമപ്രവർത്തകനുമായ പി.എ.അബ്ദുൽ ഹയ്യ് പറഞ്ഞു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപേ ഇറക്കിയതാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനമായല്ല പാടിയതെന്നും അബ്ദുൽ ഹയ്യ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |