
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സമവായത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മിൽ എതിർസ്വരം. സമവായം ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മറ്റ് നേതാക്കൾ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നത് ശരിയല്ലെന്നും പി.എം ശ്രീക്ക് സമാനമായ ആക്ഷേപം ഉയരാതെ നോക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
സമവായ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ എതിർത്തിരുന്നെങ്കിലും അത് നടപ്പായതാണ് വിമർശനത്തിന് കാരണമാകുന്നത്. സമവായം പാർട്ടി അറിഞ്ഞില്ലെന്ന വിമർശനമാണ് ഇപ്പോഴുയരുന്നത്. വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ പാർട്ടി അറിയേണ്ടതായിരുന്നു. യോഗത്തിൽ സമവായ വിഷയം വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. സർക്കാർ നിലപാട് അനുസരിച്ച് മുന്നോട്ട് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |