കോഴിക്കോട്: സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയുടെ 13ാം പതിപ്പ് 23 മുതൽ ജനുവരി 11 വരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. 25 ന് വൈകീട്ട് ആറിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിദ്ധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്ലൂം തീം പവലിയൻ, ഹാൻഡ്ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ളവർ ഷോ, ടൂറിസം എക്സ്‌പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവലിയൻ, വാഹന പ്രദർശനം, കളരി പ്രദർശനം തുടങ്ങിയവ നടക്കും. വാർത്താസമ്മേളനത്തിൽ സർഗാലയ സീനിയർ ജനറൽ മാനേജർ രാജേഷ് ടി കെ, മാനേജർ ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ കെ കെ ശിവദാസൻ, മാനേജർ പെർഫോമിംഗ് ആർട്സ് ആന്റ് ഇവെന്റ്സ് ഷാനൂ എം.പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |