കൊച്ചി: എറണാകുളം ശിവക്ഷേത്രം ഉത്സവത്തിന്റെ ആദ്യ സംഭാവന കൂപ്പൺ വിതരണം ക്ഷേത്രം മേൽശാന്തി നകർണി മന രാമൻ നമ്പൂതിരി നിർവഹിച്ചു. ഭീമാ ജ്വല്ലറി എം.ഡി ബി. ബിന്ദു മാധവ്, ശ്രീനികേധന ഗ്രൂപ്പ് മേധാവി ഗിരിധരൻ, ബി.ടി.എച്ച് ഗോപി, ജനാർദ്ദനൻ, ഫ്രാൻസിസ് (ലൈലാ ഗ്രൂപ്പ് ), ലതാ സൈക്കിൾ സ്വാമി, രഘുരാമകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.കെ. സുരേഷ് ബാബു, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ പിള്ള, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാർ, സെക്രട്ടറി ആർ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ അനീഷിന്റെ നേതൃത്വത്തിൽ കൊമ്പ്പറ്റ് അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |