ആലപ്പുഴ: കേരളചിക്കന്റെ ജില്ലയിലെ ആദ്യ ഔട്ട്ലെറ്റ് കാവാലത്ത് തുറക്കും. സ്ഥലം കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.
കേരളചിക്കൻ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാവാലത്ത് ഔട്ട്ലെറ്റ് ആരംഭിക്കുന്നത്. ജില്ലയിൽ ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ഔട്ട്ലെറ്റുകൾ ആരംഭിക്കും. സംസ്ഥാനത്ത് 152 ഔട്ട്‌ലെറ്റുകളാണുള്ളത്. ലൈവ് ചിക്കനൊപ്പം ചിൽഡ്, ഫ്രോസൺ ഉത്പന്നങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ഔട്ട്‌ലെറ്റുകൾ. ജില്ലയിൽ ചിൽഡ് ഉത്പന്നങ്ങൾക്കായിരിക്കും പ്രാധാന്യം. പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയായത് കൊണ്ടാണിത്. അഞ്ചുദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതാണ് ചിൽഡ് ഉത്പന്നങ്ങൾ.
2020 ജൂണിൽ എറണാകുളം ജില്ലയിലാണ് കേരളചിക്കന്റെ ആദ്യ ഔട്ട്‌ലെറ്റ് തുടങ്ങിയത്. ഇതുവരെ ഒമ്പത് ജില്ലകളിലായി 152 കേന്ദ്രങ്ങൾ തുടങ്ങി. ഫാമുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകളുമുണ്ട്. ഇതിലൂടെ 430 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിട്ടുള്ളത്.
നടത്തിപ്പ് കുടുംബശ്രീക്ക്
ഔട്ട്ലെറ്റുകളുടെ നടത്തിപ്പ് കുടുംബശ്രീ അംഗങ്ങൾക്കാണ്. ഫാം,അല്ലെങ്കിൽ ഔട്ട്‌ലെറ്റ് ഏതെങ്കിലും ഒന്നിനുമാത്രമാണ് ഇപ്പോൾ അനുമതി നൽകുന്നത്.
ഏറ്റവും കൂടുതൽ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളുള്ളത് എറണാകുളത്താണ്. 28 എണ്ണം. കോട്ടയത്ത് 24ഉം ഔട്ട്‌ലെറ്റുകളുണ്ട്
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 20 വീതവും, തൃശൂരിൽ 19, മലപ്പുറത്ത് 11, പാലക്കാട്ട് 8, കണ്ണൂരി 2 എന്നിങ്ങനെയുമാണ് മറ്റ് ഔട്ട്‌ലെറ്റുകൾ
സംസ്ഥാനത്ത് ഔട്ട്‌ലെറ്റുകൾ
152
ജില്ലയിൽ 12 ഫാമുകൾ
ജില്ലയിൽ കാർത്തികപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിലായി 12ഫാമുകൾ കേരള ചിക്കനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |