കോഴിക്കോട് : ക്രിസ്മസ് - പുതുവത്സര ആഘോഷം കൊഴുപ്പിക്കാൻ രുചിവൈവിദ്ധ്യങ്ങളുമായാലോ !. എങ്കിൽ ബീച്ചിൽ ലയൺസ് പാർക്കിന് സമീപം കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച ഭക്ഷ്യമേളയിലേക്കെത്തിക്കോളീ... മലബാർ ദം ബിരിയാണി, ചിക്കൻ ചില്ലി മന്തി, ബട്ടൂര -ചിക്കൻ കുറുമ, കപ്പ -മീൻ, പഞ്ചരത്‌ന പായസം, കുഞ്ഞൻ മസാല ബജി, കൊഞ്ച്– കപ്പ വിഭവങ്ങൾ, വിവിധയിനം ജ്യൂസ് തുടങ്ങി രുചിയൂറും വിഭവങ്ങൾ നിരന്നിട്ടുണ്ട് മേളയിൽ. കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മറ്റ് ഉത്പ്പന്നങ്ങളുടെ വിപണന സ്റ്റാളുകളും കേക്ക് സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. ഗുണനിലവാരം ഉള്ളതും മായമില്ലാത്തതുമായ പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ചുരുങ്ങിയ വിലയിൽ സ്റ്റാളുകളിൽ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 10വരെയാണ് സമയം. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |