
കൊല്ലം: ഡിസംബറിന്റെ തണുപ്പിനൊപ്പം പെരിനാട് കൊല്ലേരിൽ വീട്ടിൽ കാഴ്ചവസന്തമൊരുക്കി മണിമുല്ല പൂവിട്ടു. ഗ്രാമവികസന വകുപ്പ് ജോയിന്റ് വി.ഡി.ഓയായി വിരമിച്ച ഗീത അഞ്ചുവർഷം മുമ്പ് നട്ട മണിമുല്ലയാണ് സുഗന്ധം പരത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇതേ നിലയിൽ പൂക്കളുണ്ടായിരുന്നു.
ചിത്രങ്ങളെടുക്കാനും ചെടി വാങ്ങാനുമായി പലരും വീട്ടിലെത്തുന്നുണ്ട്. ഡിസംബർ മാസം പൂക്കുന്ന മണിമുല്ലയ്ക്ക് കാമിനി മുല്ല എന്നും പേരുണ്ട്. സാധാരണ മുല്ലയുടെ മണമല്ലെങ്കിലും മത്തുപിടിപ്പിക്കുന്ന സുഗന്ധമാണുള്ളത്. നവംബർ മുതൽ മൊട്ടിട്ട് തുടങ്ങും. ഫെബ്രുവരി വരെ നീളുന്നതാണ് മണിമുല്ലയുടെ പൂക്കാലം. മണിമുല്ലയുടെ തണ്ടാണ് നടുന്നത്.
ഇതിന് ഒട്ടേറെ ആവശ്യക്കാരുണ്ട്. നേരത്തെ ഗേറ്റിലും മതിലിലും പടർന്നു നിന്നിരുന്ന മണിമുല്ല നിലവിൽ ടെറസിലാകെ പടർന്നു പന്തലിച്ചു നിൽക്കുകയാണ്. ക്ഷേമനിധി ബോർഡിൽ നിന്ന് വിരമിച്ച ഭർത്താവ് അനിർഷ പിന്തുണയുമായി ഒപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |