
കൊല്ലം: നാഷണൽ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിൽ വിവിധ തസ്തികളിലേക്ക് 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ) യോഗ്യത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്, 2025 ഡിസംബർ 17ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുർവേദ തെറാപ്പിസ്റ്റുമാരെ പരിഗണിക്കും. അഭിമുഖ സമയം രാവിലെ 10.30. മൾട്ടി പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) അസിസ്റ്റന്റ് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയിൽ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം, 2025 ഡിസംബർ 17ന് 40 വയസ് കവിയരുത്. അഭിമുഖ സമയം ഉച്ചയ്ക്ക് 12 മണി. ഒപ്റ്റോമെട്രിസ്റ്റ് ഒപ്റ്റോമെട്രിയിൽ ബി.എസ്.സി /രണ്ട് വർഷത്തെ ഡിപ്ലോമ, അഭിമുഖ സമയം ഉച്ചയ്ക്ക് രണ്ട് മണി. ആശ്രാമത്തെ നാഷണൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0474 2082261.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |