
ന്യൂഡൽഹി: ഒരു വർഷമെങ്കിലും വേർപിരിഞ്ഞു താമസിക്കണമെന്ന വ്യവസ്ഥ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമല്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പിലാണ് 13ബി(1) ഈ വ്യവസ്ഥയുള്ളത്. എന്നാൽ വിവാഹമോചനം പരസ്‌പര സമ്മതത്തോടെയാണെങ്കിൽ വ്യവസ്ഥയിൽ ഇളവ് അനുവദിക്കാമെന്ന് ജസ്റ്റിസുമാരായ നവീൻ ചാവ്‌ല, അനൂപ് ജയ്‌രാം ഭംഭാനി, രേണു ഭട്ട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഒരുമിച്ചു പോകാൻ ഒരു താത്പര്യമില്ലാത്ത ദമ്പതികളെ വീണ്ടും യോജിപ്പിക്കാൻ ശ്രമിക്കുന്നത് ഗുണകരമാകില്ല. അത് ആനന്ദത്തിലേക്കല്ല, മറിച്ച് അവരെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടുന്നതാവും. അതേസമയം വ്യവസ്ഥ വെറുതെയങ്ങ് ഇളവു ചെയ്‌തു കൊടുക്കരുത്. ഉചിതമായ കേസുകളിലേ പാടുള്ളൂ. ഡൽഹിയിലെ വിവാഹമോചനക്കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |