മലപ്പുറം: പ്രവാസികാര്യ വകുപ്പിന്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ 27ന് മലപ്പുറത്ത് നടക്കും. വുഡ്‌ബൈൻ ഹോട്ടലിൽ രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്സ് റസിഡൻസ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ പി. ഉബൈദുള്ള, കെ.ടി. ജലീൽ, പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഗഫൂർ.പി.ലില്ലീസ്, കേരള പ്രവാസി (കേരളീയർ) കമ്മീഷൻ ജസ്റ്റിസ് (റിട്ട). സോഫി തോമസ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളാശ്ശേരി പങ്കെടുക്കും. നോർക്ക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ സമീപന രേഖ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |