സ്‌റ്റോക്ഹോം: സാഹിത്യ നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ സാഹിത്യ നോബേൽ ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹണ്ട്കെയ്‌ക്ക് ലഭിച്ചു. 2018ലെ നോബേൽ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഓൾഗ ടോകോർചുക്കും അർഹയായി. മീടു വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടർന്നാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിക്കാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |