പയ്യോളി: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി.പി.എം പയ്യോളി നോർത്ത് - സൗത്ത് ലോക്കലുകളുടെ നേതൃത്വത്തിൽ പുതിയതായി അവതരിപ്പിച്ച 'വികസിത് ഭാരത് - ഗ്യാരൻ്റി ഫോർ റോസ്‌ഗർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജിറാം ജി) ദേദഗതി ബിൽ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
എം.പി ഷിബു ഉദ്ഘാടനം ചെയ്തു. കെ.ടി ലിഖേഷ് അദ്ധ്യക്ഷത വഹിച്ചു.പി.വി മനോജൻ, എൻ.സി മുസ്തഫ, കെ.കെ പ്രേമൻ പ്രസംഗിച്ചു. പുറക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ടി ഷീബ ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ അബ്ദുൾ സമദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |