
ബംഗളൂരു: പൊലീസ് ഇൻസ്പെക്ടറുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഒടുവിൽ രക്തം കൊണ്ട് പ്രേമലേഖനമെഴുതി. ആത്മഹത്യാഭീഷണി മുഴക്കി. പിന്നാലെ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ സഞ്ജനയാണ് അഴിക്കുള്ളിലായത്. രാമമൂർത്തിനഗർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സതീഷിന്റെ പരാതിയിലാണ് അറസ്റ്റ്.
ഒക്ടോബർ മുതൽ വിവിധ നമ്പറുകളിൽനിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ബ്ലോക്ക് ചെയ്തു. മറ്റ് നമ്പറുകളിൽ നിന്ന് വിളി തുടർന്നു. രാഷ്ട്രീയ നേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങൾ അയച്ചു. രക്തം കൊണ്ടെഴുതിയ പ്രേമലേഖനമെഴുതി. മരിച്ചാൽ ഉത്തരവാദി ഇൻസ്‌പെക്ടറാണെന്നുകൂടി പറഞ്ഞതോടെ ശുഭം. പരാതിയും അറസ്റ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |