
പാലാ : വ്യത്യസ്തനായ ബാർബറാം ബാലനെ മാത്രമല്ല, മേലുകാവിനെയും സത്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞത് 'കഥ പറയുമ്പോൾ' സിനിമയിലൂടെയാണ്. ശ്രീവിസനും, മുകേഷനും ചേർന്ന് നിർമ്മിച്ച സിനിയ്ക്കായി മാസങ്ങളോളമാണ് ശ്രീനിവാസൻ മേലുകാവിൽ തങ്ങിയത്. മേലുകാവിലെ മഞ്ഞും മലയും മലമടക്കും ഗ്രാമീണതയുമെല്ലാം അതേപടി സിനിമയിൽ പകർത്തി. ശ്രീനിവാസന്റെ കലാസപര്യയിലെ ഏറ്റവും ഹൃദയസ്പർശിയായ സീനുകളിലൊന്നായിരുന്നു ഇത്. ബാർബർ ബാലൻ എന്ന സാധാരണ മനുഷ്യന്റെ കഥയിലൂടെ, പ്രശസ്തിയും സൗഹൃദവും മാനുഷികതയും തമ്മിലുള്ള ബന്ധം ശ്രീനിവാസൻ അതീവ ലാളിത്യത്തോടെ പറഞ്ഞു. അങ്ങനെ മേലുകാവും മലയാള സിനിമാ ആസ്വാദകരുടെ മനസിൽ കുടിയേറി. 2007 ലായിരുന്നു സിനിമയുടെ റിലീസ്. ഷൂട്ടിംഗിന് മമ്മൂട്ടിയടക്കം സിനിമാ ലോകത്തെ ഒരുനിര. രണ്ട് പതിറ്റാണ്ട് മുന്നേ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങളൊക്കെ ഇന്നും അതുപോലെ. മേലുകാവ് കുരിശുങ്കലിലായിരുന്നു പ്രധാന ഷൂട്ടിംഗ്. ബാർബർ ബാലന്റെ ചെറു ബാർബർ ഷോപ്പും പരിസരത്തിനൊന്നും മാറ്റമില്ല. പാലാ മേഖലയോട് ചേർന്ന ജീവിതശൈലി, സംഭാഷണം, മനുഷ്യബന്ധങ്ങളുടെ സുതാര്യതയും നിഷ്കളങ്കതയുമെല്ലാം സിനിമയിൽ തെളിഞ്ഞു നിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |