
മാള: മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസിൽ നടന്ന രണ്ട് ദിവസത്തെ ക്രിസ്മസ് ആഘോഷങ്ങൾ 'മെറ്റ് എക്‌സ്മസ് 2കെ25' സമാപിച്ചു. വിവിധ കോളേജുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിബ് നിർമ്മാണം, കരോൾ ഗാനാലാപനം, ക്രിസ്മസ് ട്രീ-സ്റ്റാർ മേക്കിംഗ് മത്സരങ്ങൾ നടത്തി. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. സമാപന ചടങ്ങുകൾ ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ പ്രൊഫ.ഡോ. ജോർജ് കോലഞ്ചേരി അദ്ധ്യക്ഷനായി. അക്കാഡമിക്ക് ഡയറക്ടർ ഡോ:ആറ്റൂർ രവീന്ദ്രൻ, പ്രിൻസിപ്പൽ ഡോ:ഷാജി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ റിനോദ് എ ഖാദർ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് വാളണ്ടിയർമാർ 30ലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് കേക്ക് നൽകി. കരോൾ ഘോഷയാത്ര മാള ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച് വലിയപറമ്പ് ജംഗ്ഷനിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |