കൊച്ചി: അഞ്ചര വർഷത്തെ ചികിത്സയ്ക്കിടെ ഇതുവരെ ഒരു പരാതി പോലും പറയാത്ത രോഗിയായിരുന്നു ശ്രീനിവാസനെന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെ നെഫ്രോളജി ക്ളിനിക്കൽ പ്രൊഫസർ ഡോ. ജോർജ്ജ് കുര്യൻ പറഞ്ഞു. സെലിബ്രിറ്റിയായിട്ടും അതിന്റെ ഒരു ഭാവവും ഉണ്ടായിരുന്നില്ല. ഡോക്ടർമാരും സ്റ്റാഫുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡയാലിസിസ് രോഗികൾക്ക് സൂചികൾ ഘടിപ്പിക്കുമ്പോൾ ചിലപ്പോൾ അസ്വസ്ഥതകളുണ്ടാകും. പക്ഷേ ശ്രീനിവാസൻ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. പിന്നീട് നർമ്മത്തോടെയോ ചെറിയ ചിരിയോടെയോ സൂചിപ്പിക്കുമെന്നു മാത്രം. മസ്തിഷ്കാഘാതം വന്നശേഷം സംസാരത്തിന് ചെറിയ പ്രശ്നങ്ങളുണ്ടായതിൽ വിഷമിക്കുന്നതായി തോന്നിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ വൃക്ക മാറ്റിവയ്ക്കൽ സാദ്ധ്യമായിരുന്നില്ലെന്നും ഡോ. ജോർജ് കുര്യൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |