
ശിവഗിരി: ശിവഗിരി തീർത്ഥാടനം വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം,കൈത്തൊഴിൽ, ശാസ്ത്ര–സാങ്കേതിക പരിശീലനം എന്നീ എട്ട് ലക്ഷ്യങ്ങളെ ആധാരമാക്കിയുളളതാണ്. ഈ ലക്ഷ്യങ്ങളെ ജീവിതത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഈ വർഷം മുതൽ “ശിവഗിരി തീർത്ഥാടന പുരസ്കാരം” ഏർപ്പെടുത്തുന്നു.
100001രൂപയും സ്മാരക ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം വിദ്യാഭ്യാസത്തിന് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനത്തിന് നൽകുമെന്ന് തീർത്ഥാടന കമ്മറ്റി അറിയിച്ചു. ഗുരുദേവന്റെ “വിദ്യകൊണ്ട് സ്വതന്ത്രരാകുക " എന്ന ദർശനം അതുല്യമായി
പ്രാവർത്തികമാക്കുന്ന സ്ഥാപനത്തെയോ വ്യക്തിയേയോ ആദരിക്കും.. കേരള ചീഫ് സെക്രട്ടറിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ. കെ. ജയകുമാർ അദ്ധ്യക്ഷനും,
എ.ഡി.ജി.പി പി. വിജയൻ , ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതിരാജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണ്ണയിക്കുന്നത്. ഡിസംബർ 31ന് നടക്കുന്ന ശിവഗിരി തീർത്ഥാടന ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |