
ശിവഗിരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുദേവ ഭക്തർ കാർഷികവിളകളും പലവ്യഞ്ജനങ്ങളും ശിവഗിരിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ ചങ്ങനാശ്ശേരി കൂനന്താനത്ത് നിന്നും നടുക്കാട് നിന്നും രാജേന്ദ്രൻ, രാമചന്ദ്രൻ, ബാബു, ശിശുപാലൻ, സുധ തുടങ്ങിയവർ വിവിധയിനം കാർഷിക വിളകളും പലവ്യഞ്ജനങ്ങളും എത്തിച്ചു നൽകി. ഉല്പന്നങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കു ശിവഗിരി മഠം ഗുരുപൂജ മന്ദിരത്തിന് സമീപത്തെ സംഭരണ കേന്ദ്രത്തിൽ കൈമാറാവുന്നതാണ്. വിവരങ്ങൾക്ക്: 9447551499
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |