
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുദേവകഥാമൃതം എന്ന പരിപാടി ഇന്ന് ശിവഗിരിയിൽ നടക്കും.
ഗുരുദേവൻ കേരളത്തിനകത്തും പുറത്തും വ്യാപകമായി സഞ്ചരിച്ചിരുന്നു. ആ സഞ്ചാരത്തിനിടയിലുണ്ടായ സംഭവ പരമ്പരകളാണ് ആധുനികകേരളത്തെ വാർത്തെടുത്തത്. ആ സംഭവങ്ങളിൽ പലതും വേണ്ടവണ്ണം രേഖപ്പെടുത്തുവാൻ സാധിച്ചിട്ടില്ല. പുസ്തകങ്ങളിൽ പരാമർശിക്കാത്ത ഗുരുദേവനെ സംബന്ധിച്ചുളള ചരിത്ര കാര്യങ്ങൾ ഭക്തജനങ്ങൾക്ക് ശിവഗിരിയിൽ അവതരിപ്പിക്കാം. ഒരാൾക്ക് 10മിനിട്ടാണ് സമയം.
കുടുംബപരമായോ സംഘടനാപരമായോ സാമൂഹ്യമായോ ഗുരുദേവനെ സംബന്ധിച്ച ചരിത്ര കാര്യങ്ങൾ അവതരിപ്പിക്കാം. ഗുരുദേവന്റെ മഹാസമാധിക്കു ശേഷവും ഭക്തജനങ്ങൾക്ക് ഗുരുദേവകാരുണ്യം ലഭിച്ച ധാരാളം അനുഭവങ്ങളുണ്ട്. ഈ സംഭവപരമ്പരകൾ ശിവഗിരിയിൽ പറയാനും അത് റെക്കാർഡ് ചെയ്ത് തിരഞ്ഞെടുക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് രേഖയാക്കി പുസ്തക രൂപത്തിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഗുരുദേവന്റെ ദീപ്തമായ ജീവിതത്തിലെ ചരിത്രഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ എല്ലാ ഭക്തജനങ്ങളും ശിവഗിരിയിലെത്തി പങ്കു ചേരണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |