കൂത്താട്ടുകുളം: എം.കെ.ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന കൃതിക്ക് ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അവാർഡിന് കൃതികൾ ക്ഷണിച്ചു. 2020 മുതൽ 2025 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കഥ, കവിത, നോവൽ, സാഹിത്യ വിമർശനം എന്നീ ശാഖകളിൽപ്പെട്ട കൃതികളാണ് അയക്കേണ്ടത്. ജനുവരി 15നകം പുസ്തകത്തിന്റെ കോപ്പി എം.കെ.ഹരികുമാർ, മേട്ടുംപുറത്ത്, കൂത്താട്ടുകുളം.പി.ഒ,എറണാകുളം, 686662, ഫോൺ: 9995312097 എന്ന വിലാസത്തിൽ അയക്കണം. ഇതിനകം 70ലേറെ പേർക്ക് ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ട്. പ്രശംസാ പത്രവും പെയിന്റിംഗ് ശില്പവും അടങ്ങുന്നതാണ് അവാർഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |