മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജ് പി.ടി.എ പ്രസിഡന്റ് വി.പി ബിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി സമാഹരിച്ച തുകയിൽ നിന്ന് 2.87 ലക്ഷം ഉപയോഗിച്ചാണ് സ്റ്റേജ് നിർമ്മിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ വികസന സമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ മുഖ്യാതിഥിയായി.എസ്.എം.സി ചെയർമാൻ വി. മുജീബ്, എച്ച്.എം കെ.എം.മുഹമ്മദ് , വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, ഇ.കെ. ഗോപി, യു ബിജു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.എം അഫ്സ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |