
മാവുങ്കാൽ:ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ 35 മത് വാർഷികാഘോഷം ശലഭോത്സവം 2025 മുൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജയേഷ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ആർ.നമ്പ്യാർ, വി.കെ.എ.കരിം, കെ.അബ്ദുൾ ഖാദർ, എം.സി.ജേക്കബ് എന്നിവരെ സ്വാമി മുക്താനന്ദ ആദരിച്ചു. പ്രിൻസിപ്പാൾ ബീന സുകു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഗജാനൻ കമ്മത്ത്, റോട്ടറി ക്ലബ്ബ് സെക്രട്ടറി മഞ്ജുനാഥ പൈ, സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ എൻ.സുരേഷ്, പി.ടി.ഇ പ്രസിഡന്റ് പി.സുബൈർ, സ്വാശ്രയ സൊസൈറ്റി പ്രസിഡന്റ് നർമ്മദ ജയേഷ്, മദർ പി. ടി.എ പ്രസിഡന്റ് കെ.ബിന്ദു, എൽ.എൽ.സി കൺവീനർ കെ.എം.വിജയകൃഷ്ണൻ,എന്നിവർ സംസാരിച്ചു വിശിഷ്ടാതിഥികളെ ബി. മുകുന്ദപ്രഭു,വി.വി.ഹരീഷ് എന്നിവർ പരിചയപ്പെടുത്തി. ഡോ.എം.ആർ.നമ്പ്യാർ സ്വാഗതം പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |