
കോഴിക്കോട്:സ്പെഷ്യൽ ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാത്തതിനാൽ ക്രിസ്മസ് അവധിക്ക് ബംഗളുരുവിൽ നിന്ന് നാട്ടിലെത്താനാകാതെ മലയാളികൾ.ബംഗളൂരു-എറണാകുളം വന്ദേഭാരത് ഉണ്ടായിട്ടും ഉത്സവകാല യാത്രാദുരിതം അവസാനിക്കുന്നില്ല.ജനറൽ കോച്ചുകളിൽ കാലുകുത്താനിമില്ല.സ്വകാര്യ ബസുകളാവട്ടെ നിരക്ക് ക്രമാതീതമായി വർദ്ധിപ്പിച്ചു.ബംഗളുരുവിൽ നിന്നും എറണാകുളത്തേക്ക് ടിക്കറ്റ് നിരക്ക് നാലായിരം രൂപ വരെയായി ഉയർത്തി.രാജ്യത്താകമാനം 138 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിന് ആകെ ഒരു ട്രെയിനാണ് ഇന്ത്യൻ റെയിൽവെ അനുവദിച്ചത്.കഴിഞ്ഞ തവണ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് അനുവദിച്ചിരുന്നു.എന്നാൽ ഇത്തവണ ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ മാത്രമാണ് പ്രഖ്യാപിച്ചത്.ശബരിമല സീസണുമായി ബന്ധപ്പെട്ട് 5 സ്പെഷ്യൽ ട്രെയിനുകൾ ബംഗളൂരുവിൽ നിന്നു തെക്കൻ കേരളത്തിലേക്കുണ്ട്.
രക്ഷയായി കർണാടക ആർ.ടി.സി
ശബരിമല സീസണായത് കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ബംഗളൂരുവിലേക്ക് കൂടുതൽ ബസുകൾ ഓടിക്കാൻ പരിമിതികളുണ്ട്. എന്നാൽ മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് കർണാടക 60 സ്റ്റേറ്റ് ബസുകൾ കൂടുതൽ അനുവദിച്ചിട്ടുണ്ട്.
''ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോൾ റിഗ്രറ്റ് എന്നാണ് എഴുതി കാണിക്കുന്നത്. വന്ദേഭാരതിൽ ജനുവരി പകുതി വരെ ടിക്കറ്റ് കിട്ടാനില്ല. ജനറൽ കമ്പാർട്ടുമെൻറിൽ കാലുകുത്താനിടമില്ല""
-ശ്രീജേഷ്,
ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |