
ചിറ്റാർ: ചിറ്റാർ ആനന്ദൻ രചിച്ച ഗുരുവിന്റെ കാൽപ്പാടുകൾ എന്ന പുസ്തകം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. എസ്. എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് സുകുലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ദയാനന്ദൻ പുസ്തകം പരിചയപ്പെടുത്തി. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.എൻ.സത്യാനന്ദപ്പണിക്കർ, അഡ്വ. ജയകുമാർ, കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, എ.ബഷീർ, ഇന്ദിരാ മോഹൻദാസ്, പ്രേംജിത്ത് ലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |