
ചെറുതുരുത്തി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെറുതുരുത്തി സ്‌കൂൾ ഓഫീസ് ജീവനക്കാരൻ പിടിയിൽ. മലപ്പുറം കുളത്തൂർപാതിചോല വീട്ടിൽ സുലൈമാൻ(45) ആണ് ചെറുതുരുത്തി പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂളിലെ ഓഫീസ് മുറിയിൽ ആരുമില്ലാത്ത സമയത്ത് കുട്ടി എത്തിയപ്പോഴാണ് അതിക്രമം നടന്നത്. ചെറുതുരുത്തി എസ്.ഐ.എ.ആർ നിഖിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |