
ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം ഊരാളന്റെ ഇല്ലത്ത് നിന്നും പാർവ്വതി ദേവിക്ക് ചാർത്താനുള്ള പട്ടും, താലിയും, തിരുവാഭരണങ്ങളും നാമജപം, മംഗള വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര സന്നിധിയിലെത്തിയശേഷം ഊരാളൻ കുടുംബത്തിലെ മുതിർന്ന അന്തർജനം പട്ടും, താലിയും, തിരുവാഭരണങ്ങളും പാർവ്വതി ദേവിയുടെ നടയിൽ സമർപ്പിച്ചു. ഇതോടെ 12 ദിവസം നീണ്ട് നിൽക്കുന്ന പട്ടും താലിയും ചാർത്തൽ ചടങ്ങിന് ആരംഭമായി. ക്ഷേത്രത്തിൽ ദിവസവും ഉച്ചയ്‌ക്ക് അന്നദാനവും വൈകീട്ട് വിവിധ തിരുവാതിരക്കളി സംഘങ്ങളുടെ തിരുവാതിരക്കളിയും അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |