
കോഴിക്കോട്: കോഴിക്കോട് വരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർഗൻ ട്രാൻസ് പ്ലാന്റേഷന് (അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) മന്ത്രിസഭായോഗം അനുമതി നൽകിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ചേക്കും . നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി 60 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകി. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായും നിശ്ചയിച്ചു. അടുത്ത ആഴ്ച ഇദ്ദേഹം കോഴിക്കോട്ടെത്തും.
ചികിത്സയും ഗവേഷണവും അദ്ധ്യാപനവും നടക്കുന്ന ലോകോത്തരനിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് കോഴിക്കോട് വരുന്നത്. വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടന്നു കഴിഞ്ഞാലേ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമാവുകയുള്ളൂ. താത്ക്കാലികമായി കോഴിക്കോട് മെഡിക്കൽ കോളേജിലാവും ഇത് പ്രവർത്തിക്കുക. മെഡിക്കൽ കോളേജിൽ സജ്ജീകരണങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞെന്നും നിയമനം നടന്നാൽ ഉടൻ പ്രവർത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത്.. കോഴിക്കോട് ചേവായൂരിൽ 200 ഏക്കറിൽ ഒരുങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ഉടൻ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 643.88 കോടിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
അവയവം മാറ്റിവയ്ക്കാനുള്ള സജ്ജീകരണങ്ങൾ, ബന്ധപ്പെട്ട ചികിത്സ
അദ്ധ്യാപനം, ഗവേഷണം, പരിശീലനം
ആധുനിക ആശുപത്രി
510 ബെഡ്
16 ഓപ്പറേഷൻ തിയേറ്റർ
21 സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ
6 നിലകളിൽ 4 ബ്ലോക്ക്
58 ഐ.സി.യു കിടക്ക
83 എച്ച്.ഡി.യു കിടക്ക
മാറ്റിവയ്ക്കാം
കോർണിയ,വൃക്ക,കരൾ,കുടൽ,പാൻക്രിയാസ്,ഹൃദയം,ശ്വാസകോശം,മജ്ജ,സോഫ്റ്റ് ടിഷ്യൂ,കൈകൾ,ബോൺ എന്നിവ ഇവിടെ നിന്നും മാറ്റിവയ്ക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |