
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ഗോവർദ്ധനും യു.ഡി.എഫ് നേതൃത്വവുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിക്കാൻ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നീ എം.പിമാർ സൗകര്യമൊരുക്കി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങൾ ഔദ്യോഗിക മാതൃക ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തത് അതീവ ഗൗരവകരമാണ്. മാതൃകയിൽ മാറ്റം വരുത്തിയോ കൂട്ടിച്ചേർത്തോ ചെയ്യുന്ന സത്യപ്രതിജ്ഞകൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |