തൃശൂർ: അമലയിൽ പ്രവർത്തിക്കുന്ന ആബാചാരിറ്റബിൾ സൊസൈറ്റി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഒരുക്കിയ സമ്മാനപ്പെട്ടി വിതരണത്തിന്റെയും ആബാബെസ്റ്റ് സോഷ്യൽവർക്കർ അവാർഡ് ദാന ചടങ്ങിന്റെയും ഉദ്ഘാടനം ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര നിർവഹിച്ചു. ടോണി ഏനോക്കാരൻ ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഏറ്റുവാങ്ങി. ആബാ ചെയർമാൻ
ഫാ. ജൂലിയസ് അറയ്ക്കൽ, മോഡറേറ്റർ ഫാ. ഡെൽജോ പുത്തൂർ, പ്രസിഡന്റ് സി.എ. ജോസഫ്, കൺവീനർ ടി. എൻ. ഷാജു, കമ്മിറ്റി മെമ്പർമാരായ സിസ്റ്റർ ലിഖിത, പി.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി കരോൾ ഗാന മത്സരം സംസ്ഥാനതലത്തിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |