തൃശൂർ: കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് പുൽപ്പറമ്പിൽ ഡയറി ഫാം നടത്തുന്ന പി.ഐ.തങ്കച്ചൻ അർഹനായി. മലപ്പുറം നിലമ്പൂർ സ്വദേശി യുവക്ഷീര കർഷകൻ ഡോൺ മാത്യുവിനാണ് ക്ഷീരരത്‌ന പുരസ്‌കാരം. 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ.വി.എ കേരളയുടെ വാർഷിക സമ്മേളനത്തിൽ സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |