
ജയ്പൂർ: സ്ത്രീകളുടെ ഫോണുകൾ കുട്ടികൾ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണ്. കണ്ണിനെ ബാധിക്കും. ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കണം. അതിന് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഖാപ് പഞ്ചായത്ത് കണ്ടെത്തിയ വഴിയാണ് വിചിത്രം. സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കേണ്ട. ഗ്രാമവാസികളുടെ യോഗത്തിലാണ് ഈ തീരുമാനം. 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് വിലക്ക്. പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ വേണ്ട.സാധാരണ കീപ്പാഡ് ഫോണുകൾ ഉപയോഗിക്കാം. അതും വീട്ടിൽ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. പഠനാവശ്യത്തിന് പെൺകുട്ടികൾക്ക് വീട്ടിൽ മാത്രം ഫോൺ ഉപയോഗിക്കാം. തീരുമാനം സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |