
കൊച്ചി: വയോജനങ്ങൾക്ക് വൃദ്ധസദനങ്ങളെ ആശ്രയിക്കാതെ സ്വന്തം വീടുകളിലെ പരിചിത ചുറ്റുപാടുകളിൽ ജീവിതം തുടരാൻ സൗകര്യം ഒരുക്കുന്ന ഏജിംഗ് ഇൻ പ്ലേസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ ചേർന്ന് രൂപീകരിച്ച കണക്ടഡ് ലിവിംഗ് ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജനങ്ങൾക്ക് പരിചരണത്തിന് ആൾക്കാരെ ഏർപ്പെടുത്തുന്നത് മുതൽ ടെലി കൗൺസലിംഗ് വരെ ഏർപ്പാടാക്കും. ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമവാർഷിക പൊതുയോഗം മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്‌തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എസ്.ആർ. ആനന്ദ്, സെക്രട്ടറി പി.കെ. കമലാസനൻ, ട്രഷറർ സൈറസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |